പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ്. ആക്രമണത്തിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രവർത്തകൻ കൊല്ലപ്പെട്ടു.
ദുലർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പാറ്റ്നയിലെ മൊകാമ മേഖലയിലാണ് സംഭവം. പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടാവുകയായിരുന്നു.
ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കാറിനകത്തു വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്.
പ്രവർത്തകർക്കിടയിലൂടെ വാഹനം ഓടിച്ചുകയറ്റിയ സംഭവവുമുണ്ടായി. സ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.